കണ്ണൂർ- ഇരിട്ടി റൂട്ടിലോടുന്ന ഒരു പ്രൈവറ്റ് ബസിന്റെ പെർഫോമൻസ് റിപ്പോർട്ട് തയ്യാറാക്കാനാണ് ഇന്ന് രാവിലെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയത്. തവക്കര സ്റ്റാന്റിലേക്ക് റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്നുള്ള വഴി അത്ര പരിചയമില്ല.
അന്നാൽ ഒന്ന് ചോദിച്ചുകളയാം...
പുറത്തിറങ്ങി ആദ്യം കണ്ട മാന്യനോട് തന്നെ ചോദിച്ചു...
ഞാൻ: ചേട്ടാ ഈ പ്രൈവറ്റ് ബസ്റ്റാന്റിലേക്കുള്ള വഴി ഏതാ ??
മാന്യൻ: ങ്ട് നേരെ ചെന്ന ഇടതു തിരിഞ്ഞ് വലത്തേക്ക് പോയാ മ്മ്‌ടെ സ്‌റ്റാന്റ്..!!
ഞാൻ: അല്ല ചേട്ടാ, ഇ പ്രൈവറ്റ് ബസ്സ്റ്റാന്റ്...
മാന്യൻ: ചെങ്ങായി, ഇന്ന് പ്രൈവറ്റ് ബസ് സമരന്ന്..!!
ഒരു ഓട്ടോകാരനും അത് ശരി വച്ചു. ദൈവമേ, പെട്ട്. ഒരു ദിവസം വെറുതേ പോവും. എന്തായാലും പ്രൈവറ്റ് ബസ് സ്‌റ്റാന്റിന്റെ അടുത്തെതേലും ഹോട്ടലിൽ റൂമെടുക്കാം...
ഞാൻ: ശേരി ചേട്ടാ, ഈ പ്രൈവറ്റ് ബസ് സ്‌റ്റാന്റിലേക്കുള്ള വഴി ഏതാണ് ??
മാന്യൻ: അന്നാലും ങ്ങള് സ്‌റ്റേറ്റ് ബസിൽ പോവൂല ല്ലേ...
ഞാൻ: അല്ല ചേട്ടാ, എനിക്ക് ഇരിട്ടിക്ക് പ്രൈവറ്റ് ബസിൽ പോകേണ്ട ഒരാവശ്യമുണ്ട്...
മാന്യൻ മുഷിയുന്നത് ആളുടെ മുഖത്ത് നോക്കിയാൽ അറിയാം. അന്നാലും കണ്ണൂരുകാർ എവിടം വരെ പോവുമെന്നൊന്ന് അറിയണമല്ലോ...
ഞാൻ: ഇന്ന് സമരമല്ലേ... അതുകൊണ്ട് ഒരു റൂമെടുത്തു തങ്ങീട്ട് നാളെ പ്രൈവറ്റ് ബസിൽ പോകാലോ...
മാന്യൻ കൂതറയായി.
കൂതറ: ഏജജാതി പഹയനാടിങ്ങള്... അന്നാലും ഇങ്ങള് മ്മ്‌ടെ സ്റ്റേറ്റ് ബസിൽ ങ്ങള് പോവൂല... *$@%^#@#*^%$#&#
കേട്ട് പരിചയമുള്ള തെറികളാണെങ്കിലും കണ്ണൂരുകാർ വിളിക്കുമ്പോൾ ഒരു പ്രത്യേക ഭംഗിയാണ്... മ്മള് കേട്ടങ്ങനെ നിക്കും. നേരം വെളുത്തു വരുന്നതേ ഒള്ളു. ആള് കൂടാൻ തുടങ്ങി. വെറുതെ സംശയവും ചോദിച്ചിനി നിന്നാൽ മിക്കവാറും സ്റ്റിച്ചിട്ടു വീട്ടിൽ പോകേണ്ടി വരും. ഞാൻ പതിയെ സ്‌കൂട്ടായി...
കണ്ണൂർ ഡാ !!